ജന്മദിനം ആശംസിച്ചവർക്ക് നന്ദി വാക്കിൽ പ്രധാനമന്ത്രി ;
എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, ആള്‍ക്കൂട്ടം ഒഴിവാക്കണം, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കണം എന്നീ കാര്യങ്ങളാണ് പിറന്നാള്‍ സമ്മാനമായി ജനങ്ങളില്‍ നിന്നും ആഗ്രഹിക്കുന്നത്.

ന്യൂഡല്‍ഹി : 70ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാ ജനങ്ങള്‍ക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി അറിയിച്ചത്. പിറന്നാള്‍ ദിനത്തില്‍ ജനങ്ങളില്‍ നിന്നും സമ്മാനം ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ജന്മദിനത്തില്‍ രാജ്യത്തെയും ലോകത്തെയും ജനങ്ങള്‍ അവരുടെ വിലയേറിയ ആശംസകള്‍ നേര്‍ന്നു. ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി. സഹ പൗരന്മാരുടെ ജീവിതം നിലവാരും ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ ആശംസകള്‍ കരുത്തു പകരുന്നു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ജനങ്ങളില്‍ നിന്നും പിറന്നാള്‍ സമ്മാനമായി ആഗ്രഹിക്കുന്നത് എന്തൊക്കെയെന്നും പ്രധാനമന്ത്രി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.പലരും തന്റെ ജന്മദിനത്തില്‍ എന്താണ് സമ്മാനമായി വേണ്ടെന്ന് ചോദിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, ആള്‍ക്കൂട്ടം ഒഴിവാക്കണം, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കണം എന്നീ കാര്യങ്ങളാണ് പിറന്നാള്‍ സമ്മാനമായി ജനങ്ങളില്‍ നിന്നും ആഗ്രഹിക്കുന്നത്. നമുക്കൊന്നിച്ച് ആരോഗ്യകരമായ ഒരു ഭൂമി നിര്‍മ്മിക്കാം എന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്നലെ സാധാരണ ജനങ്ങളും ലോകനേതാക്കളും ഉള്‍പ്പെടെ നിരവധി ആളുകളാണ് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയത്. ജന്മദിനത്തോട് അനുബന്ധിച്ച് സേവാസപ്താഹം ആചരിക്കുകയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍.

