ടീം നിസർഗ്ഗ; പുനർജ്ജനി വിഷൻ 2025 ജനുവരി16 ന് ഉദ്ഘാടനം ചെയ്യും

കാസർകോട് : ക്യാൻസർ , കിഡ്നി,കരൾ,പ്രമേഹം, കൊളസ്ട്രോൾ , ഒരു വശം തളർന്ന് പോകുന്ന സ്ട്രോക്കും മറ്റ് മാരകരോഗങ്ങളും കാസർകോട് ജില്ലയിൽ നാൾക്ക് നാൾ വർദ്ധിച്ച് വരികയാണ്, നമ്മിൽ പെട്ട നൂറിൽ ഒരാൾ മാരകരോഗങ്ങളുടെ സാദ്ധ്യതാ പട്ടികയിലുമാണ്, ഈ അവസ്ഥയ്ക്ക് മാറ്റം വേണം എന്ന ലക്ഷ്യത്തോടെ നിസർഗ്ഗ ആയുർജ്ജീവനിയും യു ബി സി മൈന്റ് പവർ റിസെർച്ച് സെന്ററും മലബാർ ഗ്രൂപ്പ് ഓഫ് കമ്പനിയും സംയുക്തമായി മൈന്റ് പവർ&ഹെൽത്ത് കെയർ മോട്ടിവേഷന് തുടക്കം കുറിക്കുന്നു.
മനസ്സിന്റെ ശക്തി വർദ്ധിപ്പിച്ച് ശൈലി തെറ്റിയുള ഭക്ഷണ ശീലങ്ങളിൽ മാറ്റവരുത്തി അൽപ്പനേരം ലളിത വ്യായാമം ചെയ്ത് കൊണ്ട് എല്ലാ രോഗങ്ങളിൽ നിന്നും രക്ഷ നേടാനും മനസ്സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാനും സാദ്ധ്യമാക്കുന്ന മൂന്നു മണിക്കൂർ നേരത്തെ ട്രൈനിംഗ് പ്രോഗ്രാം കാസർകോട് ജില്ലയിലെ വാർഡുകൾ തോറും സംഘടിപ്പിക്കും
ജനുവരി 16 ഞായറാഴ്ച്ച വൈകുന്നേരം മൂന്ന് മണിമുതൽ ഏഴുമണി വരെ കാസർകോട് പുതിയ ബസ്റ്റാന്റിന് സമീപമുള്ള ഹോളിഡേ ഇൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന മൈന്റ് പവർ& ഹെൽത്ത് കേർ മോട്ടിവേഷൻ പ്രോഗ്രാമോട് കൂടി പരിപാടി ഉദ്ഘാടനം ചെയ്യുന്നു
രോഗം വന്നവരുടെ വിഷമങ്ങൾക്കൊപ്പം സഹായ ഹസ്തം നൽകി നിൽക്കാനും കൂടുതൽ ചികിൽസാ സൗകര്യമുള്ള ആശുപത്രികൾ ആവശ്യപ്പെടാനും ആർജ്ജവത്തോടെ തയ്യാറാവുന്ന പൊതുസേവകരെയും സന്നദ്ധ സംഘങ്ങളേയും അണി ചേർത്ത് കൊണ്ട് തുടക്കം കുറിക്കുന്ന പുനർജ്ജനി വിഷൻ 2025 പ്രോഗ്രാമിൽ ഏവരും പങ്കെടുക്കണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു
ഡയറക്ടർ, നിസർഗ്ഗ ആയുർജ്ജീവനി,
ചെർക്കള, കാസർകോട്,
9249786000
9567567818

