ലയൺസ് ക്ലബ് ചന്ദ്രഗിരി കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ലയൺ ക്ലബ് ഓഫ് ചന്ദ്രഗിരി മാഗാലാപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി യുടെ സഹകരണത്തോടെ ചട്ടംച്ചാൽ ഹയർ സെക്കൻററി സ്കുളിൽ കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
റീജിയൽ 15 ലെ ലയൺസ് ക്ലബ്ബുകൾ നടത്തുന്ന സേവനവാരത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച
സെമിനാർ ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻ്റ് സുഫൈജ അബൂബക്കർ ഉൽഘാടനം ചെയ്തു.
ക്ലബ് സെക്രട്ടറി അബ്ദുൽ ഖാദർ തെക്കിൽ അദ്ധ്യക്ഷത വഹിച്ചു.
ലയൺസ് റീജനൽ ചെയർ പേർസൺ വേണുഗോപാൽ, സോണൽ പേർസൻ ഫറുഖ് കാസ്മി, സ്കൂൾ ഹെഡ് മാസ്റ്റർ യമുനാ ദേവി തുടങ്ങിയവർ സംസാരിച്ചു.
ക്ലബ് ജോയിൻ്റ് സെക്രട്ടറി ഷഫീഖ് കല്ലംകാടി,
പ്രിൻസിപ്പാൾ രതീഷ് കുമാർ പി , എന്നിവർ പ്രസംഗിച്ചു . ക്ലബ് ട്രഷറർ മഹ്മൂദ് എരിയാൽ നന്ദിയും പറഞ്ഞു.
ഡോക്ടർ എം എസ് ബെലികെ കാൻസറിനെ കുറിച്ചുള്ള ക്ലാസെടുത്തു .

