KSDLIVENEWS

Real news for everyone

കൊവിഡ് ടിപിആര്‍ 30 കടന്നു; കനത്ത ആശങ്കയില്‍ കേരളം

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നതില്‍ ആശങ്ക കനത്തു. ഇന്നലെ 30.55 ശതമാനമാണ് ടിപിആര്‍. തിരുവനന്തപുരത്തിന് പിന്നാലെ എറണാകുളത്തും പൊതു പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളം ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ടിപിആര്‍ 30ന് മുകളിലാണ്.

ഇന്നലെ 3204 പേര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ 3927 പേര്‍ക്കാണ് രോഗം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടക്കം ക്ലസ്റ്ററുകള്‍ രൂപപ്പെട്ട കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ റാന്‍ഡം പരിശോധന നടത്തും. ഒമിക്രോണ്‍ വ്യാപനം സംശയിക്കുന്ന ഇടങ്ങളില്‍ ജനിതക പരിശോധനയും നടത്തും.

കോഴിക്കോട്ട് ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ 51 സാമ്ബിളുകളില്‍ 38 എണ്ണത്തില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു. സമൂഹ വ്യാപന ആശങ്ക ശക്തമാക്കുന്നതാണ് ഇത്. ഗുരുതര രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍, കേസുകള്‍ നേരിടാനുള്ള കര്‍മ്മ പദ്ധതിയുടെ ആദ്യഘട്ടത്തിലേക്ക് സര്‍ക്കാര്‍ കടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!