ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിന്‍ ഒരുങ്ങുന്നത് മികച്ച സജ്ജീകരണങ്ങളുമായി

ദുബൈ: രാജ്യത്തിെന്റ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന യു.എ.ഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിനിെന്റ രൂപവും സജ്ജീകരണങ്ങളും വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്ത്. സില്‍വര്‍, ഗ്രേ നിറങ്ങളിലായി ചുവന്ന ഇത്തിഹാദ് റെയില്‍ ലോഗോ പതിച്ച ട്രെയിനിെന്റ ചിത്രങ്ങളും വിഡിയോകളുമാണ് മാധ്യമങ്ങള്‍ വഴി പുറത്തിറക്കിയത്. വിമാനങ്ങളിലേതിന് സമാനമായ ആധുനിക സജ്ജീകരണങ്ങളും സാങ്കേതിക സംവിധാനങ്ങളുമാണ് ട്രെയിനിെന്റ അകത്ത് ഒരുക്കിയിട്ടുള്ളത്. വൈഫൈ, വിനോദ സംവിധാനങ്ങള്‍, ചാര്‍ജിങ് പോയന്റ്, ഭക്ഷണശാലകള്‍ തുടങ്ങി വിവിധങ്ങളായ സ്മാര്‍ട്ട് സേവനങ്ങളും ഒരുക്കുന്നുണ്ട്.
പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്ന കാര്യം മാസങ്ങള്‍ക്ക് മുമ്ബാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. നേരത്തെ ചരക്കുനീക്കത്തിന് മാത്രമായി ഉപയോഗിക്കുമെന്നാണ് വെളിപ്പെടുത്തിയിരുന്നത്. നിലവില്‍ ട്രെയിനിെന്റയും പാതയുടെയും പരിശോധന നടപടികള്‍ പുരോഗമിക്കുകയാണ്. നഗരങ്ങളില്‍ സ്റ്റേഷനുകള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വെളിപ്പെടുത്തിയെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ട്രെയിന്‍ സര്‍വിസ് ആരംഭിക്കുന്നതിെന്റ തീയതിയും പ്രഖ്യാപിച്ചിട്ടില്ല. 50 ബില്യണ്‍ ദിര്‍ഹം ചെലവ് വകയിരുത്തിയ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദുബൈയില്‍നിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയില്‍നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റര്‍ നീളത്തില്‍ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയില്‍ പദ്ധതി കടന്നുപോകുന്നത്. ട്രെയില്‍ കുതിച്ചോടുക മണിക്കൂറില്‍ 200 കി.മീറ്റര്‍ വേഗതയിലാണ്. സൗദി അതിര്‍ത്തിയിലെ സില മുതല്‍ രാജ്യത്തിെന്റ കിഴക്കന്‍ തീരദേശമായ ഫുജൈറ വരെ നീണ്ടുനില്‍ക്കുന്നതാണ് റെയില്‍. യാത്രകള്‍ ബുക്ക്ചെയ്യാനും മറ്റു സേവനങ്ങള്‍ക്കും സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പദ്ധതി യു.എ.ഇയുടെ സമ്ബദ്വ്യവസ്ഥക്ക് 200 ബില്യണ്‍ ദിര്‍ഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ വര്‍ഷം 3.65 കോടി യാത്രക്കാര്‍ ഇത്തിഹാദ് റെയില്‍ വഴി സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. റെയിലിെന്റ ആദ്യഘട്ടം 2016ല്‍ പൂര്‍ത്തിയായിരുന്നു. ഇത് പ്രധാനമായും വ്യവസായിക ഉല്പന്നങ്ങള് തുറമുഖങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഹജര്‍ പര്‍വതനിരകളിലൂടെ കടന്നുപോകുന്ന ഏഴ് കിലോമീറ്റര്‍ നീളമുള്ള ഒമ്ബത് ടണലുകള്‍ പൂര്‍ത്തിയായതും അധികൃതര്‍ വെളിപ്പെടുത്തുകയുണ്ടായി.

