KSDLIVENEWS

Real news for everyone

എം വി ബാലകൃഷ്ണന്‍ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയില്‍ ഏഴു പുതുമുഖങ്ങളും നാല് വനിതകളും

SHARE THIS ON

കാസര്‍കോട് : സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. മടിക്കൈയിലെ അമ്ബലത്തുകരയില്‍ വെള്ളിയാഴ്ച രാത്രി സമാപിച്ച ജില്ലാ സമ്മേളനമാണ്‌ അദ്ദേഹത്തെ ഐകകണ്ഠേന തെരഞ്ഞെടുത്തത്. നിലവില്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗമാണ്.

36 അംഗ ജില്ലാ കമ്മിറ്റിയും 10 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ കമ്മിറ്റിയില്‍ ഏഴു പുതുമുഖങ്ങളും നാല് വനിതകളും ഉള്‍പ്പെടുന്നു. സംസ്ഥാന സമ്മേളന പ്രതിനിധികളായി 19 പേരെ തെരഞ്ഞെടുത്തു. 50 പേരില്‍ കൂടുതലുള്ള പൊതുസമ്മേളനങ്ങള്‍ നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍

എം വി ബാലകൃഷ്ണന്‍, എം രാജഗോപാലന്‍, പി ജനാര്‍ദനന്‍, സാബു അബ്രഹാം ,വി കെ രാജന്‍ ,കെ വി കുഞ്ഞിരാമന്‍,കെ ആര്‍ ജയാനന്ദ ,സി പ്രഭാകരന്‍,എം സുമതി, വി വി രമേശന്‍ എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

ജില്ലാക്കമ്മിറ്റി അംഗങ്ങള്‍:

എം വി ബാലകൃഷ്ണന്‍,പി ജനാര്‍ദനന്‍, എം രാജഗോപാലന്‍, കെ വി കുഞ്ഞിരാമന്‍,വിപിപി മുസ്തഫ, വി കെ രാജന്‍, സാബു അബ്രഹാം,കെ ആര്‍ ജയാനന്ദ , പി രഘു ദേവന്‍, ടി കെ രാജന്‍, സിജി മാത്യ, കെ മണികണ്ഠന്‍, കെ കുഞ്ഞിരാമന്‍ (ഉദുമ), പി പത്മാവതി, എം വി കൃഷ്ണന്‍, പി അപ്പുക്കുട്ടന്‍, വി വി രമേശന്‍, പി ആര്‍ ചാക്കോ, ടി കെ രവി, സി പ്രഭാകരന്‍, കെ പി വത്സലന്‍, എം ലക്ഷ്മി, ഇ കുഞ്ഞിരാമന്‍, സി ബാലന്‍, എം സുമതി, പി ബേബി, സി ജെ സജിത്ത്, ഒക്ലാവ് കൃഷ്ണന്‍, കെ എ മുഹമ്മദ് ഹനീഫ ,

പുതുമുഖങ്ങള്‍: കെ സുധാകരന്‍, എം രാജന്‍, കെ രാജ്മോഹന്‍, കെ വി ജനാര്‍ദ്ദനന്‍, ടി എം എ കരിം, സുബ്ബണ്ണ ആള്‍വ.പി കെ നിശാന്ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!