KSDLIVENEWS

Real news for everyone

ചൈന അതിര്‍ത്തിയില്‍ പതിനേഴുകാരനായി തിരച്ചില്‍; സംഭവത്തെക്കുറിച്ച്‌ അറിയില്ലെന്ന് ചൈനീസ് വിദേശമന്ത്രാലയം

SHARE THIS ON

ഇറ്റാനഗർ അരുണാചൽപ്രദേശിലെ അതി‌ർത്തി പ്രദേശത്ത് വേട്ടയാടാൻപോയ പതിനേഴുകാരനെ കണ്ടെത്താൻ ശ്രമം തുടരുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. അപ്പർ സിയാങ് ജില്ലയിലെ സിയുങ്‌ലയിൽനിന്നാണ് മിറാം തരോണിനെ ചൊവ്വാഴ്ച കാണാതായത്. ചൈനീസ് സൈന്യം മിറാമിനെ തട്ടിക്കൊണ്ടുപോയെന്ന പ്രചാരണമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശമന്ത്രാലയം പ്രസ്താവനയിറക്കി. അതിർത്തി പ്രദേശമായ വനത്തിൽ സുഹൃത്ത് ജോണി യായിംഗിനൊപ്പം (27) വേട്ടയാടാൻ പോകുമ്പോഴാണ് മിറാമിനെ കാണാതാകുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!