കാസര്‍കോട് ഹൊസങ്കടി സ്വദേശി ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

മഞ്ചേശ്വരം : ബാഗ്ലൂളൂരില്‍ ബൈക്കില്‍ ലോറിയിടിച്ച് മഞ്ചേശ്വരം സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. സുഹൃത്തിന് പരിക്കേറ്റു.
മഞ്ചേശ്വരം പാണ്ഡ്യാല ജുമാമസ്ജിദിന് സമീപം മുസ്തഫ-ഖൈറുന്നിസ ദമ്പതികളുടെ മകന്‍ മുഹമ്മദ് മുന്‍ഷിദ്(24) ആണ് മരിച്ചത്. ബംഗളൂരുവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു മുന്‍ഷിദ്.
മൂന്ന് ദിവസം മുമ്പാണ് പരീക്ഷയെഴുതാനായി കോളേജിലേക്ക് പുറപ്പെട്ടത്.
മുന്‍ഷിദിനെയും സുഹൃത്തിനെയും ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മുന്‍ഷിദ് അപ്പോഴേക്കും മരിച്ചിരുന്നു.
സുഹൃത്തിന്റെ പരിക്ക് സാരമുള്ളതല്ല.

