KSDLIVENEWS

Real news for everyone

സഹോദരിമാരെ പീഡിപ്പിച്ചതായി പരാതി; 8 പേര്‍ക്കെതിരെ കേസ്

SHARE THIS ON

മഞ്ചേശ്വരം: ജ്യേഷ്ഠത്തിയുടെ ഒത്താശയോടെ രണ്ട് സഹോദരിമാരെ പീഡിപ്പിച്ചതായുള്ള പരാതിയില്‍ 8 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഒത്താശ ചെയ്തതിന് ജ്യേഷ്ഠത്തിക്കെതിരെയും കേസെടുത്തു. മഞ്ചേശ്വരം പൊലീസ്‌സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. മണി പ്രതാപ്, മഞ്ചുശരത്, സുനില്‍, രാജേഷ്, നവീന്‍, രാജേന്ദ്രന്‍, വള്ളി, നന്ദേശ് എന്നിവര്‍ക്കെതിരെയാണ് കേസ്. പീഡനത്തിന് ഇരയായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 29 കാരിയായ ജ്യേഷ്ഠത്തിയുടെ ഒത്താശയോടെ ഇരുവരെയും പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഒരുമാസം മുമ്പ് സഹോദരിമാരായ മൂന്ന് പേരെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. പൊലീസ് അന്വേഷണത്തിനിടെ ഒരു വീട്ടിലാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!