KSDLIVENEWS

Real news for everyone

ധനുവച്ചപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു, പെട്രോള്‍ ബോംബ് എറിഞ്ഞു

SHARE THIS ON

തിരുവനന്തപുരം: ധനുവച്ചപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ ധനുവച്ചപുരം എൻ.എസ്.എസ്. കോളേജിന് സമീപമാണ് ആക്രമണമുണ്ടായത്.

കോളേജ് ഗേറ്റിന് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അക്രമികൾ അടിച്ചുതകർത്തു. കോളേജ് വളപ്പിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കോളേജിന് പുറത്തെ കൊടിമരങ്ങളും നശിപ്പിച്ചിട്ടുണ്ട്

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തുവരികയാണ്. അതേസമയം, അക്രമത്തിന് പിന്നിൽ വിദ്യാർഥി സംഘടനയിൽപ്പെട്ടവരാണെന്നും സൂചനയുണ്ട്.

ഏതാനും ദിവസങ്ങൾക്കിടെ ഇത് മൂന്നാംതവണയാണ് ധനുവച്ചപുരത്ത് ഗുണ്ടാ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞദിവസം ധനുവച്ചപുരത്ത് വീടുകയറിയുള്ള ആക്രമണം നടന്നിരുന്നു. ഇതിന്റെ നടുക്കം മാറുംമുമ്പേയാണ് കോളേജിന് സമീപത്തും ഗുണ്ടാ ആക്രമണം അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!