ഫിഫ ഖത്തര്‍ ലോകകപ്പ് ടിക്കറ്റിനായി ഒരാഴ്ചക്കിടെ ലഭിച്ചത് 27 ലക്ഷം അപേക്ഷകള്‍

ദോഹ∙ ഫിഫ ഖത്തര്‍ ലോകകപ്പ് ടിക്കറ്റിനായി ഒരാഴ്ചക്കിടെ ലഭിച്ചത് 27 ലക്ഷം അപേക്ഷകള്‍. ഖത്തറിന് പുറമേ അര്‍ജന്റീന, ഇംഗ്ലണ്ട്, മെക്സിക്കോ, യുഎസ്എ, സ്പെയിന്, ജര്‍മനി, യുഎഇ, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. ടിക്കറ്റ് വില്പനയിലെ ആദ്യ ഘട്ടം ഫെബ്രുവരി 8ന് ദോഹ പ്രാദേശിക സമയം 1.00ന് അവസാനിക്കും. ടിക്കറ്റിനുള്ള അപേക്ഷയുടെ സ്റ്റേറ്റസ് മാര്‍ച്ച് 8ന് പ്രഖ്യാപിക്കും. ആതിഥേയ രാജ്യമായ ഖത്തറിലെ താമസക്കാര്‍ക്ക് 40 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് വില്പന പ്രഖ്യാപിച്ച ആദ്യ 24 മണിക്കൂറിനിടെ തന്നെ 12 ലക്ഷം അപേക്ഷകള്‍ ലഭിച്ചിരുന്നു. ടിക്കറ്റുകള്‍ക്ക്:

