KSDLIVENEWS

Real news for everyone

മക്കയില്‍ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം; അഞ്ചര കോടി രൂപ സമ്മാനം

SHARE THIS ON

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടത്തുന്ന കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം ഈ വര്‍ഷം സെപ്തംബറില്‍ മക്കയില്‍ നടക്കും.ഖുര്‍ആന്‍ മനഃപാഠമാക്കല്‍, പാരായണം, വ്യാഖ്യാനം എന്നിങ്ങനെ വിവിധ ഘട്ടങ്ങളായാണ് മത്സരം നടക്കുക.

ലോകത്തെ വിവിധ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാനും ഖുര്‍ആന്‍ വിജ്ഞാനം പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഇസ്ലാമികകാര്യ മന്ത്രി ശൈഖ് അബ്ദുല്‍ ലത്തീഫ് ആലുശൈഖ് അറിയിച്ചു. 40 വര്‍ഷമായി നടക്കുന്നതാണ് മത്സരം.

ഈ വര്‍ഷത്തെ മത്സരവിജയികള്‍ക്ക് ഏകദേശം അഞ്ചര കോടി രൂപയാണ് സമ്മാനം. മുവുവന്‍ രാജ്യങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍, അസോസിയേഷനുകള്‍, ഇസ്ലാമിക സ്ഥാപനങ്ങള്‍ എന്നിവരെയെല്ലാം മത്സരത്തിന്റെ ഭാഗമാകാന്‍ സൗദി ഇസ്ലാമികകാര്യ മന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!