മണിപ്പൂര്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി; മോദിയുടെയും മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിന്റെയും കോലം കത്തിച്ചു

മണിപ്പൂര്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ നിരാശരായ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിന്റെയും കോലം കത്തിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി ഓഫീസുകള്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ ബി.ജെ.പി ഇന്നലെയാണ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ നിരാശരായ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പാര്‍ട്ടി കൊടിയും തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും പ്രവര്‍ത്തകര്‍ കത്തിച്ചു.
സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാനാകാതെ പോയ ചിലര്‍ പാര്‍ട്ടി വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ക്ക് സീറ്റ് നല്‍കിയതില്‍ അസംതൃപ്തരാണ് പാര്‍ട്ടി വിട്ടതെന്നാണ് സൂചന. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയ പത്ത് പേര് ഈയിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയവരാണ്, മുന്‍ മണിപ്പൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജത്താണ് ഇതില്‍ പ്രമുഖന്. പ്രതിഷേധ സാഹചര്യത്തില്‍ ഇംഫാലിലെ ബി.ജെ.പി ആസ്ഥാനത്തിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

