KSDLIVENEWS

Real news for everyone

കാസർഗോഡ് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും സ്‌കൂട്ടർ മോഷ്ടിച്ച ആളെ തിരിച്ചറിഞ്ഞു

SHARE THIS ON

കാസര്‍കോട്: നഗരത്തില്‍ പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷ്ടിച്ചു കടക്കുന്നതിന്റെ ദൃശ്യം സി.സി.ടിവിയില്‍ പതിഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞതോടെ ഇയാളെ പൊലീസ് അന്വേഷിച്ചുവരികയാണ്. തളങ്കര സ്വദേശിയും വിദ്യാനഗര്‍ പടുവടുക്കത്ത് താമസക്കാരനുമായ ഉസ്മാന്‍ കടവത്തിന്റെ സ്‌കൂട്ടര്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് മോഷണം പോയത്. ഒരു കടയിലേക്ക് പോയി അഞ്ചുമിനിറ്റിനകം തിരിച്ചു വരുമ്പോഴേക്കുമായിരുന്നു മോഷണം. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. നഗരത്തിലെ ഒരു ജ്വല്ലറിയുടെ സി.സി. ടി.വി ദൃശ്യം പരിശോധിച്ചപ്പോള്‍ മോഷ്ടിച്ച സ്‌കൂട്ടറുമായി കെ.എസ്.ടി.പി. റോഡില്‍ കൂടി പോകുന്ന ദൃശ്യമാണുള്ളത്. ചട്ടഞ്ചാലില്‍ താമസിക്കുന്ന വ്യക്തിയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. നേരത്തെ ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് സ്‌കൂട്ടറുകളാണ് നഗരത്തില്‍ നിന്ന് മോഷണം പോയത്. ഇതില്‍ ഒരു സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!