മലയിടുക്കില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട്: മലയിടുക്കില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കരസേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തുണ്ട്. ഇന്ന് തന്നെ രക്ഷിക്കാന്‍ സാധിക്കുമെന്ന് സൈന്യം അറിയിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
‘രക്ഷാദൗത്യത്തിന് ഒന്‍പത് മണിക്ക് ഹെലികോപ്ടര്‍ എത്തിക്കും. ഡ്രോണ്‍ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. സര്‍വേ വകുപ്പിന്റെ ഡ്രോണ്‍ ആണ് ബാബുവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബാബുവിന് സംസാരിക്കാനും പ്രതികരിക്കാനും സാധിക്കുന്നുണ്ട്.’-മുഖ്യമന്ത്രി വ്യക്തമാക്കി. ഇരുപത് അംഗ എന്‍ഡിആര്‍എഫ് സംഘമാണ് മലയുടെ മുകളിലുള്ളത്.
സൈന്യം എത്തിയതോടെ ആശ്വാസമായെന്ന് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റ മാതാവ് റഷീദ പ്രതികരിച്ചു. പതിനൊന്നുമണിക്കുള്ളില്‍ മകനെ താഴെയിറക്കാന്‍ കഴിയുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയെന്നും, നാട് ഒപ്പം നിന്നതിന് ഒരുപാട് നന്ദിയുണ്ടെന്നും റഷീദ പറഞ്ഞു. ഡോക്ടര്‍മാരോട് സജ്ജമാകാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്

