KSDLIVENEWS

Real news for everyone

ആശ്വാസം; യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളുമായി സ്‌പെഷല്‍ ഓഫീസര്‍ ബന്ധപ്പെട്ടു, പോളണ്ടിലെ അംബാസഡറുമായി സംസാരിച്ചു

SHARE THIS ON

യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടന്ന മലയാളി വിദ്യാര്‍ത്ഥികളുമായി സ്‌പെഷല്‍ ഓഫീസര്‍ ബന്ധപ്പെട്ടു. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ സ്‌പെഷല്‍ ഓഫീസര്‍ വേണു രാജാമണിയാണ് വിദ്യാര്‍ത്ഥികളുമായി സംസാരിച്ചത്. മീഡിയവണ്‍ വാര്‍ത്തയ്ക്കു പിന്നാലെയാണ് സ്‌പെഷല്‍ ഓഫീസറുടെ ഇടപെടല്‍.

പോളണ്ട് അതിര്‍ത്തിയിലെ ലീവിലാണ് 50ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നത്. എങ്ങോട്ടും പോകാനാകാത്ത അവസ്ഥയിലാണ് തങ്ങളുള്ളതെന്ന് മീഡിയവണിനോട് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. വാര്‍ത്ത് മീഡിയവണ്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് വേണു രാജാമണി ഇടപെട്ടതും വിദേശകാര്യ മന്ത്രാലയത്തെ വിഷയം ധരിപ്പിച്ചതും. പോളിഷ് ഇന്ത്യന്‍ അംബാസഡര്‍ നഗ്മ മല്ലിക്കുമായി വേണുരാജാമണി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്ന വാര്‍ത്ത നേരത്തെ മീഡിയവണ്‍ പുറത്തുവിട്ടിരുന്നു.

അതേസമയം, മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായി നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നോര്‍ക്ക റൂട്ട്‌സിന്റെ യോഗം തൊട്ടുമുന്‍പ് ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ വിഷയം കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. നാളത്തെന്നെ ഒരു വിമാനം പുറപ്പെടുന്നുണ്ട്. അതില്‍ പകുതിയും മലയാളികളാണെന്നാണ് വിവരം ലഭിച്ചതെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!