ആയുധം താഴെ വയ്ക്കണം, നിഷ്പക്ഷ നിലപാടെടുക്കണം: യുക്രൈനുമായി ചര്‍ച്ചയ്ക്ക് ഉപാധികളുമായി റഷ്യ

മോസ്കോ: യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ വ്യക്തമാക്കി. ഉപാധികളോടെ യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നാണ് റഷ്യയുടെ നിലപാട്. ചര്‍ച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ പുടിന്‍ തയ്യാറാണെന്നും ബെലാറസ് തലസ്ഥാനത്ത് വച്ച് ചര്‍ച്ചയാവാം എന്നുമാണ് മോസ്കോയുടെ ഏറ്റവും പുതിയ നിലപാട്.
ചര്‍ച്ചയ്ക്ക് വഴി തെളിഞ്ഞതായി ചൈനയും അറിയിച്ചിട്ടുണ്ട്. ഉന്നതതല ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പുടിന്‍ പ്രസിഡന്‍്റ ഷീജിന്‍ പിങിനെ അറിയിച്ചുവെന്നാണ് ചൈന അല്‍പസമയം മുന്‍പ് വ്യക്തമാക്കിയത്.
സമ്ബൂര്‍ണ നിരായുധീകരണത്തിന് യുക്രൈന്‍ തയ്യാറവണമെന്നും പ്രതിരോധതലത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നുമുള്ള ഉപാധികളാണ് റഷ്യ മുന്നോട്ട് വച്ചിരിക്കുന്നത്. ചേരിചേരാ നയം സ്വീകരിക്കാന്‍ തയ്യാറാണ് എന്നാണ് യുക്രൈന്‍ പ്രസിഡന്‍് സെലന്‍സ്കിയുടെ നിലപാട്. റഷ്യ ചര്‍ച്ചകളോട് മുഖം തിരിക്കുകയാണെന്നുംനേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു.
യുക്രൈനില്‍ അതിവേഗം അധിനിവേശം നടത്തിയ റഷ്യ ഏറ്റവും ഒടുവില്‍ കീവിലെ അന്താരാഷ്ട്ര വിമാനത്താവളം കൂടി നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. പ്രസിഡന്‍്റിന്‍്റെ കൊട്ടാരവും പാര്‍ലമെന്‍്റ മന്ദിരവും അടക്കം നിര്‍ണായകമായ ചില കേന്ദ്രങ്ങള്‍ കൂടി ലക്ഷ്യമിട്ടുള്ള സൈനിക നീക്കമാണ് ഇപ്പോള്‍ റഷ്യ നടത്തുന്നത്. പടിഞ്ഞാറുമായി ബന്ധപ്പെട്ടാനുള്ള എല്ലാ വഴികളും വിച്ഛേദിച്ചുവെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ അവസാന പോരാട്ടത്തിന് ഒരുങ്ങിയിറങ്ങിയ യുക്രൈന്‍ ശക്തമായ പ്രതിരോധത്തിനാണ് ഒരുങ്ങുന്നത് എന്നാണ് പുറത്തു വരുന്ന സൂചന. കീവ് നഗരത്തിനുള്ളില്‍ റഷ്യന്‍ സൈന്യത്തെ നേരിടാന്‍ തയ്യാറായി യുക്രൈന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നുവെന്നാണ് വിവരം. സാധാരണ യുക്രൈന്‍ പൌരന്‍മാരും ആയുധങ്ങളുമായി സൈന്യത്തിനൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്.

