KSDLIVENEWS

Real news for everyone

റൊമേനിയ വഴി 470 പേരുടെ സംഘം ഇന്ന് ഇന്ത്യയിലേക്ക്, സംഘത്തില്‍ 30 തിലേറെ മലയാളികള്‍

SHARE THIS ON

ദില്ലി: യുക്രൈനിലെ (Ukraine) ആശങ്കയുടെ തീരത്ത് നിന്ന് റൊമേനിയ (Romania) വഴി നാട്ടിലേക്ക് മടങ്ങുകയാണ് മുപ്പതിലധികം മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ സംഘം. റൊമേനിയ അതിര്‍ത്തി കടന്ന മലയാളിവിദ്യാര്‍ത്ഥികള്‍ (Indian Students) അടക്കമുള്ള സംഘം ഇന്ന് വൈകിട്ടോടെ മുംബൈലേക്ക് തിരിക്കും. 470 പേരുടെ സംഘത്തെയാണ് റുമേനിയ വഴി ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നത്.

ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിയത്. ഭക്ഷണവും വെള്ളവും ഇവര്‍ക്ക് എംബസി അധികൃതര്‍ വിതരണം ചെയ്തു. മടക്കയാത്രക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി വിദ്യാര്‍ത്ഥികളും എംബസി അധികൃതരും അറിയിച്ചു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ എത്തും. റൊമേനിയന്‍ അതിര്‍ത്തി വഴി രണ്ടാമത്തെ സംഘത്തെയും ഇന്ന് വിമാനത്താവളത്തില്‍ എത്തിക്കും. ദില്ലിയില്‍ നിന്നും രണ്ടാം വിമാനവും ഇന്ന് ബുക്കാറെസ്റ്റിലേക്ക് എത്തും. ഹംഗറിലേക്കും ഇന്ന് വിമാനമുണ്ട്.


>

അതെസമയം പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ ദൂരിതത്തിലാണ്. കിലോമീറ്ററുകളോളം നടന്ന് അതിര്‍ത്തിയില്‍ എത്തിട്ടും കുടുങ്ങി കിടക്കുന്ന സാഹചര്യമാണുള്ളത്. ഇവരെ അതിര്‍ത്തികടത്താനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന എംബസി വ്യക്തമാക്കി. മൂന്‍കൂട്ടി അറിയിക്കാതെ അതിര്‍ത്തികളില്‍ എത്തിരുതെന്നും കിഴക്കന്‍ മേഖലകളില്‍ അടക്കമുള്ളവര്‍ അവിടെ തന്നെ തുടരാനും എംബസി അധികൃതര്‍ നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച്‌ പോളണ്ട് അതിര്‍ത്തിയില്‍ എത്തുന്നത് ഒഴിവാക്കണം. നിലവില്‍ രണ്ടു പോയിന്‍റുകള്‍ വഴി മാത്രമാണ് ഇന്ത്യക്കാരെ കടത്തി വിടുന്നത്. ആ പോയിന്റുകളിലേക്ക് എത്താന്‍ ശ്രമിക്കണം. രാത്രിയിലെ യാത്ര ഒഴിവാക്കണം. സുരക്ഷിതമെങ്കില്‍ തല്‍ക്കാലം താമസസ്ഥലങ്ങളില്‍ തുടരണമെന്നും എംബസി നിര്‍ദ്ദേശിക്കുന്നു.

യുക്രൈന് അടിയന്തര സാമ്ബത്തിക സഹായവുമായി അമേരിക്ക; കീവ് പിടിക്കാന്‍ കടുത്ത പോരാട്ടം

പോളണ്ടിലെ ഇന്ത്യന്‍ എംബസിയുടെ അഞ്ച് നിര്‍ദ്ദേശങ്ങള്‍

1. എംബസി അനുമതിയോടെ മാത്രം അതിര്‍ത്തിയിലേക്ക് യാത്ര

2. ഒന്നിച്ച്‌ പോളണ്ട് അതിര്‍ത്തിയിലെത്തുന്നത് ഒഴിവാക്കണം

3.രണ്ട് പോയിന്‍റുകള്‍ വഴിയേ ഇന്ത്യക്കാര്‍ക്ക് അനുവാദമുള്ളു

4. സുരക്ഷിതമെങ്കില്‍ തല്‍ക്കാലം താമസസ്ഥലങ്ങളില്‍ തുടരണം

5. രാത്രി എത്തുന്നത് ഒഴിവാക്കണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!