ലോകത്തെ ഹണിമൂണിനു പറ്റിയ ഇടം; നാഷണല്‍ ജ്യോഗ്രഫിക് പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ആലപ്പുഴ മാത്രം

ആലപ്പുഴ: നാഷണല്‍ ജ്യോഗ്രഫിക് പുറത്തുവിട്ട ലോകത്തെ ഏറ്റവും റൊമാന്റിക്കായ 19 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ആലപ്പുഴ മാത്രം. കായല്‍ സൗന്ദര്യം തന്നെയാണ് ആലപ്പുഴയ്‌ക്കു നറുക്കു വീഴാന്‍ പ്രധാന കാരണമായതെങ്കിലും വിശാലമായ ബീച്ചും പരിഗണിക്കപ്പെട്ടു.
കായല്‍പരപ്പിലൂടെയുള്ള യാത്രകള്‍ ഏറെ ആസ്വാദ്യകരമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പടിഞ്ഞാറന്‍ യൂറോപ്പിലെ മോസേലി റിവര്‍ വില്ലേജാണ് പട്ടികയില്‍ ഒന്നാം സ്‌ഥാനം നേടിയത്. ബെല്‍ജിയത്തിലെ ബ്രൂഗ്‌സ് രണ്ടാമതെത്തി. സ്‌കോട്ട്‌ലന്‍ഡിലെ ഇസ്ലേ ഓഫ് സ്‌കൈ, ഗ്രീസിലെ മീകോനോസ്, ഫ്രാന്‍സിലെ ഫ്രഞ്ച് റിവിയേര, സ്‌പെയിനിലെ സണ്‍ സെബാസിയന്‍, ചൈനയിലെ യുനാന്‍ പ്രവിശ്യ, ഇറ്റലിയിലെ വെനീസ്, കാലിഫോര്‍ണിയയിലെ ബിഗ് സൂര്‍ എന്നിവയാണ് ആദ്യ പത്തിലെത്തിയ മറ്റിടങ്ങള്‍.

