KSDLIVENEWS

Real news for everyone

ഗൊരഖ്പൂരില്‍ യോഗി ആദിത്യനാഥ് മുന്നില്‍; യുപിയില്‍ 100 കടന്ന് ബിജെപി

SHARE THIS ON

ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ആദ്യ അര മണിക്കൂറില്‍ ഗൊരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഡ് ചെയ്യുകയാണ് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് ഇവിടെ യോഗിയുടെ മുഖ്യ എതിരാളി.

1989ന് ശേഷം തുടര്‍ച്ചയായി രണ്ടു തവണ ഒരേ മുഖ്യമന്ത്രി അധികാരത്തില്‍ ഇരിക്കാത്ത സംസ്ഥാനമാണ് യുപി. 1989ല്‍ ജനതാദളിന്‍റെ മുലായം സിങായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ 1991-92ല്‍ കല്യാണ്‍ സിങ്ങായി ആ പദവിയില്‍. ബാബരി മസ്ജിദിന്‍റെ തകര്‍ച്ചയ്ക്ക് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വന്നു. പിന്നീട് മുഖ്യമന്ത്രിയായത് (1993-95) മുലായം. 95ല്‍ ബിഎസ്പി അധ്യക്ഷ മായാവതി മുഖ്യമന്ത്രിയായി. 96ല്‍ വീണ്ടും രാഷ്ട്രപതി ഭരണം. 97ല്‍ വീണ്ടും മായാവതി. തൊട്ടുപിന്നാലെ കല്യാണ്‍ സിങ് ഒരിക്കല്‍ക്കൂടി അധികാരത്തില്‍.

1999 മുതല്‍ 2002 വരെ ബിജെപി അധികാരത്തില്‍ ഉണ്ടായിരുന്നു എങ്കിലും ഇക്കാലയളവില്‍ കല്യാണ്‍ സിങിനെ കൂടാതെ രാം പ്രകാശ് ഗുപ്തയും രാജ്‌നാഥ് സിങും മുഖ്യമന്ത്രി പദത്തിലിരുന്നു. 2002ല്‍ കുറച്ചു കാലം രാഷ്ട്രപതി ഭരണം. അതിനു ശേഷം ഒരു വര്‍ഷം മായവതി മുഖ്യമന്ത്രിയായി. പിന്നീട് 2003 മുതല്‍ 2007 വരെ മുലായം സിങ് യാദവ്. 2007ല്‍ വീണ്ടും മായാവതി അധികാരത്തിലെത്തി. 2012ല്‍ ബിഎസ്പിയെ തോല്‍പ്പിച്ച്‌ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തി. മുലായം സിങ്ങിന്റെ മകന്‍ അഖിലേഷ് യാദവാണ് മുഖ്യമന്ത്രിയായത്. 2017 മുതല്‍ ബിജെപിയുടെ യോഗി ആദിത്യനാഥും. 403 നിയമസഭാ മണ്ഡലങ്ങളുള്ള യു.പിയില്‍ ഇത്തവണ ബിജെപിയും എസ്പിയും തമ്മിലാണ് നേരിട്ടുള്ള പോരാട്ടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!