KSDLIVENEWS

Real news for everyone

പാവപ്പെട്ടൊരു പെൺകുട്ടിയെ കൊലക്ക് കൊടുത്ത താരത്തെ അഭിനയിപ്പിക്കില്ല ; റംസിയുടെ മരണത്തിൽ പങ്കുള്ള നടി ലക്ഷ്മി പ്രമോദിനെ സീരിയലിൽ നിന്ന് ഒഴിവാക്കി അണിയറ പ്രവർത്തകർ

SHARE THIS ON

കൊല്ലം കൊട്ടിയത്ത് 24 വയസുള്ള റംസി എന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ കാരണക്കാരിയായ നടി ലക്ഷ്മി പ്രമോദിനെ സീരിയലില്‍ നിന്ന് ഒഴിവാക്കി മാതൃകയായി അണിയറപ്രവര്‍ത്തകര്‍.

24 കാരിയായ റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലക്ഷ്മിയ്ക്ക് നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു, റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി, തങ്ങളുടെ മകളുടെ മരണത്തില്‍ ലക്ഷ്മിയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് റംസിയുടെ വീട്ടുകാര്‍ ആരോപിക്കുകയും ഇതുമായി ബന്ധപ്പെട്ട് പൊലീസ് ലക്ഷ്മിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നത് വന്‍ വിവാദമായിരുന്നു.

നടി ലക്ഷ്മിയെ സീരിയലില്‍ നിന്നും ഒഴിവാക്കിയെന്നും മറ്റൊരു താരത്തെ ലക്ഷ്മിക്ക് പകരമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ചാനലുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു, ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വരുന്ന ‘പൗര്‍ണമിത്തിങ്കള്‍’ എന്ന സീരിയലില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചു വരികയായിരുന്നു ആരോപണ വിധേയയായ നടി ലക്ഷ്മി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!