KSDLIVENEWS

Real news for everyone

റമദാനില്‍ 100 കോടി മീല്‍സ് പദ്ധതി പ്രഖ്യാപിച്ച്‌ ദുബൈ ഭരണാധികാരി

SHARE THIS ON

ദുബൈ: പുണ്യമാസമായ റമദാനില്‍ (Ramadan) വിശക്കുന്നവര്‍ക്ക് അന്നമെത്തിക്കാനുള്ള വലിയ പദ്ധതി പ്രഖ്യാപിച്ച്‌ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (Sheikh Mohammed bin Rashid Al Maktoum). 100 കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള (one billion meals) ക്യാമ്ബയിനാണ് ആരംഭിക്കുന്നത്.ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

റമദാന്‍ മാസം ആരംഭിക്കുമ്ബോള്‍ മുതല്‍ ക്യാമ്ബയിന്‍ തുടങ്ങുമെന്നും നൂറു കോടി മീല്‍സ് എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നത് വരെ ക്യാമ്ബയിന്‍ തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ലോകത്തെങ്ങും 800 ദശലക്ഷം ആളുകള്‍ പട്ടിണി അനുഭവിക്കുന്നുണ്ടെന്നും ഞങ്ങളുടെ മനുഷ്യത്വവും മതവും മറ്റുള്ളവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുന്നെന്നും അദ്ദേഹം കുറിച്ചു.


ഷാര്‍ജയില്‍ റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഷാര്‍ജ: ഷാര്‍ജയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് (government Entities in Sharjah) റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം (Working hours in Ramadan) പ്രഖ്യാപിച്ചു. മാനവ വിഭവ ശേഷി വകുപ്പ് (Department of Human Resources) പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം റമദാനില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്‍ക്ക് ശേഷം 2.30 വരെയാണ് പ്രവൃത്തി സമയം. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ തൊഴില്‍ സമയം ഇതിനനുസരിച്ച്‌ ക്രമീകരിക്കണം.

ഈ വര്‍ഷം തുടക്കം മുതല്‍ യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാലര ദിവസം പ്രവൃത്തിയും രണ്ടര ദിവസം അവധിയും പ്രഖ്യാപിച്ചപ്പോള്‍ ഷാര്‍ജയിലെ വാരാന്ത്യ അവധി മൂന്ന് ദിവസമാക്കി മാറ്റിയിരുന്നു. പുതിയ രീതി അനുസരിച്ച്‌ യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്‍ച പകുതി പ്രവൃത്തി ദിനമാണെങ്കില്‍ ഷാര്‍ജയില്‍ വെള്ളിയാഴ്‍ച പൂര്‍ണമായും അവധിയാണ്. ഒപ്പം ശനിയും ഞായറും അവധിയായിരിക്കും.

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള (ministries and federal authorities) റമദാന്‍ മാസത്തിലെ (Month of Ramadan) ഔദ്യോഗിക പ്രവൃത്തി സമയം (official working hours) യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച്‌ റമദാനില്‍ ഔദ്യോഗിക പ്രവൃത്തി സമയം തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്‍ക്ക് ശേഷം 2.30 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്‍ക്ക് 12 മണി വരെയും ആയിരിക്കും.

വെള്ളിയാഴ്ചകളില്‍ താമസ സ്ഥലങ്ങളില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനുള്ള ഫ്ലെക്സിബിള്‍, റിമോട്ട് വര്‍ക്കിങ് രീതികള്‍ അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഇത്. ആകെ ജീവനക്കാരുടെ 40 ശതമാനം പേര്‍ക്ക് ഇങ്ങനെ താമസ സ്ഥലങ്ങളില്‍ നിന്ന് ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ അവര്‍ പൂര്‍ത്തിയാക്കേണ്ട നിശ്ചിത ജോലികള്‍ ചെയ്‍ത് തീര്‍ത്തിരിക്കണം. ഇത്തരത്തില്‍ അനുമതി നല്‍കാവുന്ന ജോലികള്‍ ഏതൊക്കെയാണെന്നും അവയില്‍ തന്നെ എന്തൊക്കെ ചുമതലകളാണ് ഇത്തരത്തില്‍ നിറവേറ്റാനാവുന്നതെന്നും അധികൃതര്‍ കണ്ടെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!