KSDLIVENEWS

Real news for everyone

ഇനി മോദിയെ നേരിടാൻ കെജ്‌രിവാൾ; യോഗി അടുത്ത മോദി

SHARE THIS ON

ന്യൂഡൽഹി: ദേശീയരാഷ്ട്രീയത്തിൽ ഇനി നരേന്ദ്രമോദിയെയും ബി.ജെ.പി.യെയും നേരിടാൻ ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. നാലു സംസ്ഥാനങ്ങളിൽ ബി.ജെ.പി. അധികാരം നിലനിർത്തിയെന്നതിനെക്കാൾ ഈ തിരഞ്ഞെടുപ്പിന്റെ പ്രധാനസന്ദേശം എ.എ.പി. ദേശീയതലത്തിലെ ചുവടുറപ്പിക്കലാണ്. ഡൽഹിയിൽനിന്ന്്് പഞ്ചാബുവഴി എ.എ.പി. ദേശീയതലത്തിലെത്തുമ്പോൾ ഇതിനകംതന്നെ പ്രതിസന്ധിയിയായ കോൺഗ്രസ് കൂടുതൽ സമ്മർദം നേരിടും. ഗോവയിൽ രണ്ടു സീറ്റ് ലഭിച്ചതും പ്രതിപക്ഷ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ രാഷ്ട്രീയ ഇടങ്ങളിൽ എ.എ.പി. കടന്നുകയറുന്നതിന്റെ സൂചനയാണ്. ഗുജറാത്തിലും പഞ്ചാബിനോടുചേർന്നുള്ള ഹിമാചലിലും ഇക്കൊല്ലം ഡിസംബറിലാണ് തിരഞ്ഞെടുപ്പ്. രണ്ടിടങ്ങളിലും എ.എ.പി. അക്കൗണ്ട് തുറന്നാൽ ആശ്ചര്യപ്പെടാനില്ല. കോൺഗ്രസിന്റെ തകർച്ചയും നേതൃത്വ പ്രതിസന്ധിയുമാണ് നിയമസഭാതിരഞ്ഞെടുപ്പുഫലം നൽകുന്ന രണ്ടാമത്തെ സന്ദേശം. ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പി. വിജയം ആവർത്തിക്കുമ്പോൾ പ്രതിപക്ഷത്തെ ഭിന്നത മാത്രമല്ല രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വശേഷികൂടിയാണ് ചോദ്യംചെയ്യപ്പെടുന്നത്. യു.പി.യിൽ ഇരുനൂറിലധികം റാലികളും റോഡ്‌ഷോകളും നടത്തിയ പ്രിയങ്കയെയും ജനം തഴഞ്ഞതോടെ നെഹ്‌റു കുടുംബത്തിന്റെ പഴയ പ്രഭാവം ഇല്ലാതായെന്നുവേണം അനുമാനിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!