സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയോടെ സ്വകാര്യ ബസ് മേഖല

സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയോടെ സ്വകാര്യ ബസ് മേഖല. ഇന്ധന നികുതിയും വാഹന നികുതിയും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കണമെന്ന് ഉടമകള്‍. ( private bus owners expectation budget )
പൊന്‍മുട്ടയിടുന്ന താറാവായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണെന്നും ആള്‍ കേരള ബസ് ഓപ്പറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജോയിന്‍ സെക്രട്ടറി രാജന്‍ 24 നോട് പറഞ്ഞു.
വണ്ടിയുടെ ടാക്‌സ് കുറയ്ക്കുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, തൊഴിലാളികളുടെ ശമ്ബളം വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് ബസ് തൊഴിലാളികളും പറയുന്നു.
പന്ത്രണ്ടായിരം മുതല്‍ പതിനാലായിരം വരെയുണ്ടായിരുന്ന സ്വകാര്യ ബസുകളുടെ എണ്ണം ഇന്ന് ആറായിരത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. സ്വകാര്യ ബസ് മേഖലയെ പിടിച്ചുനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ കൂടി അനിവാര്യതയാണ്. അതിന് വേണ്ട ഇടപടെലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഓരോ ബസ് തൊഴിലാളിയും മുന്നോട്ട് വയ്ക്കുന്നത്.

