ഒന്നര വയസുള്ള കുഞ്ഞിനെ മുക്കിക്കൊന്ന സംഭവം; മുത്തശ്ശി സിപ്‌സി അറസ്റ്റില്‍

ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ മുത്തശ്ശി സിപ്‌സി അറസ്റ്റില്‍. തിരുവനന്തപുരം പൂന്തുറയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സിപ്‌സിയെ ഉടന്‍ കൊച്ചി പൊലീസിന് കൈമാറും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒന്നരവയസുകാരിയുടെ കൊലപാതകത്തില്‍ കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയുംപൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനാണ്‌ഇരുവര്‍ക്കും എതിരെ കേസെടുത്തത്. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ബുധനാഴ്ചയാണ് കൊച്ചി കലൂരിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ഒന്നരവയസ്സുകാരിയെ കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയത്.പൊലീസ് പറഞ്ഞപ്പോഴാണ് തന്‍റെ സുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റില്‍ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്സി പറഞ്ഞിരുന്നു.
കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞ് പുലര്‍ച്ചെ ബിനോയ് വിളിച്ചിരുന്നു. കൊന്നതാണെന്ന് പൊലീസ് പറഞ്ഞാണറിഞ്ഞത്. എട്ടുകൊല്ലമായി ജോണ്‍ ബിനോയ് ഡിക്രൂസ് തന്‍റെ സൂഹൃത്താണ്. മകന്‍ സജീവന്‍റെ കുട്ടികളുമായി കൊച്ചിയില്‍ പലയിടത്തും മുറിയെടുത്ത് താമസിച്ചിരുന്നു. അപ്പോഴൊക്കെ ജോണ്‍ ആണ് കുട്ടികളെ നോക്കിയിരുന്നതെന്നുമാണ് സിപ്സി പറഞ്ഞത്.

