KSDLIVENEWS

Real news for everyone

ഉപ്പളയില്‍ ഹോട്ടലും ബേക്കറിയും സ്റ്റിച്ചിംഗ് സെന്ററും കുത്തിത്തുറന്ന് മോഷണം

SHARE THIS ON

ഉപ്പള: ഉപ്പളയില്‍ ഹോട്ടലും ബേക്കറിയും സ്റ്റിച്ചിംഗ് സെന്ററും കുത്തിത്തുറന്ന് 16,050 രൂപ മോഷ്ടിച്ചു. ഉപ്പള ഹീറോ ഗല്ലിയിൽ പ്രവര്‍ത്തിക്കുന്ന മണ്ണംകുഴിയിലെ അബ്ദുല്‍ റസാഖിന്റെ ഉടമസ്ഥതയിലുള്ള ബോംബൈ ഹോട്ടലിന്റെ പിറകെ വശത്തെ ഗ്ലാസ് തകര്‍ത്ത നിലയിലാണ്. ഹോട്ടലില്‍ സൂക്ഷിച്ച ചെറിയ തുക മോഷ്ടിച്ചു. സമീപത്ത് പ്രവര്‍ത്തിക്കുന്ന എറണാകുളം സ്വദേശി പൗലോസിന്റെ ഉടമസ്ഥതയിലുള്ള എന്‍.എന്‍. ബേക്കറിയുടെ പിറകെ വശത്തെ ചുമരില്‍ കെട്ടിയ പ്ലാസ്റ്റിക്ക് നീക്കി അകത്ത് കയറിയ മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 15,000 രൂപയും മോഷ്ടിച്ചു. ഉപ്പളയിലെ മുസ്താഖിന്റെ അര്‍മായാസ് സ്റ്റിച്ചിംഗ് സെന്ററിന്റെ മുന്‍ വശത്തെ വാതില്‍ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നു. ഇന്ന് പുലര്‍ച്ചയാണ് കവര്‍ച്ച നടന്നതെന്നാണ് സംശയിക്കുന്നത്. മഞ്ചേശ്വരം പൊലിസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഉപ്പളയിലും പരിസരത്തും കവര്‍ച്ച വര്‍ധിച്ചു വരുന്നതായി വ്യാപാരികള്‍ പറയുന്നു. ഇത് തടയാന്‍ ശക്തമായ നടപടി ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!