മികച്ച സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കെജ്രിവാള്

ന്യൂഡല്‍ഹി > പഞ്ചാബില്‍ പടൂകൂറ്റന്‍ റോഡ് ഷോയുമായി അരവിന്ദ് കെജ്രിവാളും നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നും. ഞായര്‍ രാവിലെ 91 എംഎല്‍എമാരുമായി സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചശേഷമായിരുന്നു റോഡ് ഷോ. അമൃത്സറിലെ നഗരവീഥികള്‍ ആംആദ്മി പ്രവര്‍ത്തകരാല്‍ നിറഞ്ഞു. ‘ഞാന്‍ പഞ്ചാബിനെ സ്നേഹിക്കുന്നു’വെന്ന വാചകത്തോടെയാണ് റോഡ് ഷോയില്‍ കെജ്രിവാള് സംസാരിച്ചു തുടങ്ങിയത്.
മികച്ച സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറഞ്ഞ കെജ്രിവാള് ആരെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ ജയിലിലടയ്ക്കാന്‍ മടിക്കില്ലെന്ന് സ്വന്തം എംഎല്‍എമാര്‍ക്കും മുന്നറിയിപ്പ് നല്കി. അതിനിടെ അമൃത്സര്‍ കോര്‍പറേഷനിലെ പതിനാറ് കൗണ്‍സിലര്‍മാര്‍ എഎപിയില്‍ ചേര്‍ന്നു. ഭൂരിഭാഗവും കോണ്‍ഗ്രസ് അംഗങ്ങളാണ്. മേയര്‍ കരംജിത് സിങ് റിന്റു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേര്‍ന്നിരുന്നു. 85 അംഗ കൗണ്‍സിലില്‍ 65 അംഗങ്ങളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. മേയറടക്കം പാര്‍ടി വിട്ടതോടെ ഭരണം പ്രതിസന്ധിയിലായി.

