KSDLIVENEWS

Real news for everyone

രണ്ടാം ലോകമഹായുദ്ധത്തിലെ യന്ത്രത്തോക്കുകളുമായി റഷ്യയെ തടയാന്‍ അവരെത്തി; യുക്രെയിന് വേണ്ടി മരണം വരെ പോരാടാന്‍ ബ്രിട്ടീഷ് പോരാളികളും

SHARE THIS ON

കീവ് : റഷ്യയ്‌ക്കെതിരായ പോരാട്ടത്തില്‍ യുക്രെയിനൊപ്പം ചേ‌ര്‍ന്ന് ബ്രിട്ടീഷ് പോരാളികളും. എക്സ് സര്‍വീസുകാരും സെെനിക വിദഗ്‌ദ്ധര്‍ അല്ലാത്തവരുമുള്‍പ്പടെ 400 ഓളം പോരാളികളാണ് യുകെയില്‍ നിന്ന് ഇത് വരെ യുക്രെയിനിനായി പോരാടാന്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. കീവില്‍ ഒന്നാം ലോക മഹായുദ്ധത്തിലേതിന് സമാനമായ ട്രെഞ്ചുകളൊരുക്കിയാണ് റഷ്യയോട് ഏറ്റ് മുട്ടാനായി ഇവര്‍ തയാറെടുക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിലെ സോവിയറ്റ് നിര്‍മിത യന്ത്രത്തോക്കുകളുമായാണ് ഇവരെത്തിയിരിയ്ക്കുന്നത്. 1943 ല്‍ നിര്‍മിച്ച ഡിപി – 28 ഉള്‍പ്പടെയുള്ള യന്ത്രത്തോക്കുകള്‍ ബ്രിട്ടീഷ് പോരാളികളുടെ പക്കലുണ്ട്.

റഷ്യന്‍ സെെനികരുടെ വരവും കാത്ത് ഞങ്ങള്‍ നില്‍ക്കുകയാണെന്ന് ഇവ‌ര്‍ പറയുന്നു. കീവിലെത്തുന്ന റഷ്യന്‍ സെെന്യം ശക്തമായ ആക്രമണം നേരിടുമെന്നും ഇവര്‍ പറയുന്നു. ഇത് എല്ലാവരുടെയും യുദ്ധമാണെന്നാണ് പോരാളികള്‍ പറയുന്നത്. യുക്രെയിന് വേണ്ടി മരണം വരെ പോരാടുമെന്നും ഇവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!