KSDLIVENEWS

Real news for everyone

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റാഗിങ്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

SHARE THIS ON

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

കൊല്ലം സ്വദേശി ജിതിന്‍ ജോയ് ഫെബ്രുവരി നാലാം തിയതി മുതല്‍ റാഗിങ്ങിന് വിധേയനായ സംഭവത്തിലാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് കമ്മീഷന്‍ വിശദീകരണം തേടി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് കോളേജ് പ്രിന്‍സിപ്പലിന് നോട്ടീസ് അയച്ചിരിക്കുകയാണ്. ഏപ്രിലില്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

റാഗിങ് പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. പി.ജി ഓര്‍ത്തോ വിദ്യാര്‍ഥികളായ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. രണ്ടുപേരെയും പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഫെബ്രുവരി നാലാം തിയതി മുതല്‍ റാഗിങ്ങിന് വിധേയനായ കൊല്ലം സ്വദേശി ജിതിന്‍ ജോയ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സീനിയര്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ സമയം ജോലി ചെയ്യിപ്പിച്ചു എന്നാണ് ജിതിന്‍ ജോയിയുടെ പരാതി. ഇത് പൊതുവെ മെഡിക്കല്‍ കോളേജുകളില്‍ നടക്കുന്ന കാര്യമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ റാഗിങ് പരാതി കിട്ടിയതിനാല്‍ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!