KSDLIVENEWS

Real news for everyone

ബജറ്റ് നിർദേശങ്ങളിൽ മാറ്റം; ഭൂനികുതി ഇരട്ടിയാവും

SHARE THIS ON

തിരുവനന്തപുരം: ഭൂനികുതി എല്ലാവിഭാഗത്തിനും വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.


ബജറ്റിൽ ഒരേക്കറിനു മുകളിൽ പുതിയ സ്ലാബ് ഉണ്ടാക്കി അതിന് പ്രത്യേകനിരക്ക് പ്രഖ്യാപിച്ചെങ്കിലും അത് വേണ്ടെന്നുവെച്ചു. പകരം നിലവിലുള്ള സ്ലാബുകളിൽ കുറച്ചുകൂടി വർധനവരുത്തി. താഴ്ന്ന സ്ളാബുകളിൽ ഇരട്ടിയോളം വർധനയുണ്ട്. ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് മാറ്റം മന്ത്രി വ്യക്തമാക്കിയത്. ഏപ്രിൽ മുതൽ പുതിയനിരക്ക് നിലവിൽവരും.

* ഇപ്പോൾ ഗ്രാമപ്പഞ്ചായത്തിൽ 8.1ആർ വരെ ഒരു ആറിന് 2.5 രൂപയായിരുന്നു നിരക്ക്. (ഒരുആർ=2.47105 സെന്റ്) ഇത് അഞ്ചുരൂപയാക്കി. അതായത് 20 സെന്റുവരെയുള്ള ഭൂമിക്ക് 20 രൂപയാണ് വർഷം നികുതി നൽകിയിരുന്നത്. ഇത് 40 രൂപയാവും. 8.1 ആറിനു മുകളിൽ, അതായത് 20 സെന്റിനു മുകളിലാണെങ്കിൽ ആറിന് അഞ്ചുരൂപ എന്നത് എട്ടുരൂപ നൽകണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!