KSDLIVENEWS

Real news for everyone

ബംഗാളിന് 25 കോടിക്ക് പെഗസസ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് മമത ബാനര്‍ജി

SHARE THIS ON

കൊല്‍ക്കത്ത/അമരാവതി: 25 കോടി രൂപക്ക് പെഗസസ് ചാര സോഫ്റ്റ്വെയര്‍ തന്റെ സര്‍ക്കാറിന് വാഗ്ദാനം ചെയ്തിരുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നാലോ അഞ്ചോ വര്‍ഷം മുമ്ബ് സംസ്ഥാന പൊലീസിനെയാണ് സമീപിച്ചിരുന്നതെന്നും ഇക്കാര്യം അറിഞ്ഞപ്പോള്‍ താനത് നിരസിച്ചതായും മമത പറഞ്ഞു. ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറാന്‍ സാധ്യതയുള്ളതിനാല്‍ നിരസിക്കുകയായിരുന്നു.

ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പെഗസസ് വാങ്ങിയതായും അവര്‍ നിയമസഭയില്‍ പറഞ്ഞു. അതേസമയം, ഞങ്ങള്‍ ഒരു ചാര സോഫ്റ്റ്വെയറും വാങ്ങിയിട്ടില്ലെന്നും നിയമവിരുദ്ധമായ ഒരു ഫോണ്‍ ചോര്‍ത്തലിലും ഏര്‍പ്പെട്ടിട്ടില്ലെന്നും തെലുങ്ക് ദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറി നാരാ ലോകേഷ് പറഞ്ഞു. സോഫ്‌റ്റ്‌വെയര്‍ അന്നത്തെ സര്‍ക്കാറിനും വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍, അത് നിരസിച്ചതായും അക്കാലത്ത് ഐ.ടി മന്ത്രിയായിരുന്ന ലോകേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!