KSDLIVENEWS

Real news for everyone

സ്‌കൂട്ടറില്‍ പോകവേ കൊടുങ്ങല്ലൂരില്‍ വെട്ടേറ്റ യുവതി മരിച്ചു

SHARE THIS ON

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം വീട്ടിലേക്ക് സ്‌ക്കൂട്ടറില്‍ മടങ്ങവെ വെട്ടേറ്റ കടയുടമയായ യുവതി മരിച്ചു. കൊടുങ്ങല്ലൂര്‍ ഏറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്ബില്‍ റിന്‍സി നാസര്‍ (30) ആണ് മരിച്ചത്. റിന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം അയല്‍വാസിയായ റിയാസ് എന്ന യുവാവാണ് വെട്ടിയത്. ആക്രമണത്തില്‍ റിന്‍സിയുടെ മൂന്ന് വിരലുകള്‍ അറ്റുപോയിരുന്നു. മുഖത്തും ഗുരുതരമായി വെട്ടേറ്റിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തുണിക്കട നടത്തുകയാണ് റിന്‍സി. വ്യാഴാഴ്ച രാത്രി കട അടച്ച്‌ മക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവര്‍. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് സ്‌കൂട്ടര്‍ തടയുകയും റിന്‍സിയെ തുരുതുരെ വെട്ടുകയുമായിരുന്നു. അക്രമം കണ്ട് നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട റിയാസ് ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!