KSDLIVENEWS

Real news for everyone

താടിയോ അതോ മാസ്‌കോയെന്ന് ഉപരാഷ്ട്രപതി; ന്യൂ ലുക്ക്, അടുത്ത സിനിമയ്ക്കുള്ളതെന്ന് സുരേഷ് ഗോപി ……

SHARE THIS ON



സുരേഷ് ഗോപി, വെങ്കയ്യ നായിഡു| Screen grab: www.youtube.com/watch?v=MiW2HRij6HA&t=14s

ന്യൂഡല്‍ഹി: മാസ് ഡയലോഗ് വഴിയല്ല, ലുക്ക് കൊണ്ടാണ് ഇക്കുറി രാജ്യസഭയിൽ സുരേഷ് ഗോപി എം.പി ശ്രദ്ധപിടിച്ചുപറ്റിയത്. സുരേഷ് ഗോപിയോടുള്ള സഭാധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ചോദ്യവും അതിന് അദ്ദേഹം നല്‍കുന്ന മറുപടിയും അടങ്ങുന്ന വീഡിയോ വൈറലാണ്.


സംഭവം ഇങ്ങനെ: സുരേഷ് ഗോപിയുടെ താടി കണ്ട് ഇത് താടിയോ അതോ മാസ്‌ക്കോ എന്ന് ആരായുകയായിരുന്നു വെങ്കയ്യ നായിഡു. താടിയാണ് സര്‍. അടുത്ത സിനിമയ്ക്കു വേണ്ടിയുള്ള എന്റെ പുതിയ ലുക്ക് ആണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇരുവരുടെയും സംസാരം കേട്ട് സഭയിലെ മറ്റ് അംഗങ്ങള്‍ ചിരിക്കുന്നതും കേള്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!