KSDLIVENEWS

Real news for everyone

സ്വകാര്യ ബസ് സമരം മൂന്നാം ദിവസം; മലബാര്‍ മേഖലയില്‍ യാത്രാക്ലേശം രൂക്ഷം

SHARE THIS ON

നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും നടപ്പാക്കാത്തതിനെതിരെ സ്വകാര്യ ബസുടമകളുടെ സമരം മൂന്നാം ദിവസവും തുടരുന്നു. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന മലബാര്‍ മേഖലയില്‍ യാത്രാക്ലേശം രൂക്ഷമാണ്. തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ ഓടുന്നുണ്ട്.

ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമരം ശരിയാണോ എന്ന് ബസുടമകള്‍ ആലോചിക്കണമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു പറയുന്നത്. 30-ാം തീയതിയിലെ എല്‍.ഡി.എഫ് യോഗത്തിന് ശേഷമേ തീരുമാനം ഉണ്ടാകൂ എന്നും മന്ത്രി അറിയിച്ചു. ബസ് സമരത്തെ തുടര്‍ന്ന് വ്യാഴാഴ്ച കെ.എസ്.ആര്‍.ടി.സി 700 ഓളം സര്‍വീസുകളാണ് അധികമായി നടത്തിയത്.

ചാര്‍ജ് വര്‍ധന, വിദ്യാര്‍ഥി കണ്‍സഷന്‍ ആറു രൂപയാക്കുക എന്നിവയാണ് ബസുടമകളുടെ ആവശ്യം. അനിശ്ചിതകാല സമരം എല്ലാ ജില്ലകളിലും പൂര്‍ണമാണ്. പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികളും ബുദ്ധിമുട്ടുന്നുണ്ട്. ഗ്രാമീണ മേഖലയിലാണ് സമരം കൂടുതല്‍ ബാധിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!