KSDLIVENEWS

Real news for everyone

മഞ്ചേശ്വരം മണ്ഡലം വനിതാ ലീഗ് കമിറ്റി മയ്യത്ത് പരിപാലന ക്ലാസ്സ്‌ സംഘടിപ്പിച്ചു

SHARE THIS ON

**

കുമ്പള: പുതുതായി നിലവിൽ വന്ന മഞ്ചേശ്വരം മണ്ഡലം വനിതാ ലീഗ് കമിറ്റി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് നിരവതി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി മയ്യത്ത് പരിപാലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് രോഗം മൂലം നിരവതി സ്ത്രികൾ മരണത്തിനു കീഴടങ്ങിയപ്പോൾ അവരെ പരിപാലനം ചെയ്യാൻ കഴിവുള്ള വനിതകൾ ഈ മേഖലകളിൽ വിരള മായിരുന്നു.

കുമ്പള മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷത്ത്‌ താഹിറ ഉത്ഘാടനം ചെയ്തു. മയ്യിത്ത് പരിപാലന ക്ലാസിനു ഹഫ്സത്ത് ടീച്ചർ പടന്ന നേതൃത്തം നൽകി. വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ആയിഷ എ. എ. ആദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാത്തിമ അബ്ദുല്ല കുഞ്ഞി സ്വാഗതവും, ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് താഹിറ യുസുഫ്, മറിയമ്മ മൂസ, ബീഫാത്തിമ മീഞ്ച, മിസ്ബാന ബന്ദിയോട് തുടങ്ങിയർ സംസാരിച്ചു. ട്രഷറർ റഷീദ ഹനീഫ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!