KSDLIVENEWS

Real news for everyone

ട്വിറ്ററിന് മോഹവിലയിട്ട് ഇലോണ്‍ മസ്‌ക്: നിരസിച്ചാല്‍ പ്ലാന്‍ ബിയുണ്ടെന്ന് ശതകോടീശ്വരന്‍

SHARE THIS ON

സാന്‍ ഫ്രാന്‍സിസ്‌കോ: ആഗോള ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് സാമൂഹിക മാധ്യമ കമ്പനിയായ ‘ട്വിറ്ററി’നെ ഏറ്റെടുക്കാന്‍ താത്പര്യം അറിയിച്ചു. ഓഹരിയൊന്നിന് 54.20 ഡോളര്‍(ഏകദേശം 4133 രൂപ)ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതനുസരിച്ചു കമ്പനിയുടെ മൂല്യം 4,139 കോടി ഡോളര്‍ വരും. അതായത്, ഏതാണ്ട് 3.10 ലക്ഷം കോടി രൂപ വരും.


ഏപ്രില്‍ ഒന്നിലെ ഓഹരിവിലയേക്കാള്‍ 38 ശതമാനം കൂടുതലാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് അമേരിക്കന്‍ ഓഹരിവിപണി റെഗുലേറ്ററിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അന്തിമ വാഗ്ദാനമാണ് ഇതെന്നും വില ഇനി കൂടില്ലെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു. ഇടപാട് നടന്നില്ലെങ്കില്‍ കമ്പനിയില്‍ ഓഹരിയുടമയായി തുടരണമോ എന്ന് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. കമ്പനി താന്‍ നല്‍കിയ വാഗ്ദാനം നിരസിക്കുന്ന പക്ഷം തന്റെ പക്കല്‍ പ്ലാന്‍ ബിയുണ്ടെന്ന മുന്നറിയിപ്പും മസ്‌ക് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!