KSDLIVENEWS

Real news for everyone

കരാറുകാരന്റെ ആത്മഹത്യ: കര്‍ണാടകമന്ത്രി ഈശ്വരപ്പ രാജിവെച്ചു

SHARE THIS ON

ബെംഗളൂരു: ബെലഗാവിയിലെ കരാറുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ കര്‍ണാടകമന്ത്രി കെ.എസ്. ഈശ്വരപ്പ രാജിസമര്‍പ്പിച്ചു. ബെംഗളൂരുവിലെത്തി മുഖ്യമന്ത്രി ബസവരാജ ബൊമ്മെയ്ക്ക് ഈശ്വരപ്പ രാജിക്കത്ത് കൈമാറി. സംസ്ഥാന നിയമസഭയിലെ ഗ്രാമവികസന വകുപ്പുമന്ത്രിയായിരുന്നു ഈശ്വരപ്പ.


വെള്ളിയാഴ്ച വൈകുന്നേരമാണ് സ്വന്തം മണ്ഡലമായ ശിവമോഗയില്‍നിന്ന് തലസ്ഥാനത്തേക്ക് ഈശ്വരപ്പ പുറപ്പെട്ടത്. രാജിവെക്കാന്‍ ഈശ്വരപ്പ നിര്‍ബന്ധിതനാവുകയായിരുന്നു എന്ന് ആരോപിച്ച് ശിവമോഗയില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

‘പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും തന്റെ നന്മ ആഗ്രഹിക്കുന്നവര്‍ക്കും യാതൊരു പ്രശ്‌നവും ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വൈകുന്നേരം മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറാന്‍ പോവുകയാണ്’- ഈശ്വരപ്പ വെള്ളിയാഴ്ച വൈകുന്നേരം മാധ്യമങ്ങളോടു പ്രതികരിച്ചു. ആരോപണമുക്തനായി മടങ്ങിവരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!