പാലക്കാട്ട് ആർ.എസ്.എസ്. നേതാവിന് വെട്ടേറ്റു

പാലക്കാട്: പാലക്കാട്ട് ആർ.എസ്.എസ്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനു വെട്ടേറ്റു. പാലക്കാട് നഗരത്തിലെ മേലാമുറിയിലാണ് സംഭവം.
ഉച്ചയ്ക്ക് ഒരു മണിയോടെ കടയില്‍ കയറിയാണ് വെട്ടിയത്. കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സുബൈറിനെ പാലക്കാട് എലപ്പുള്ളിയില്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അക്രമസംഭവം. ബൈക്കുകളില്‍ എത്തിയ സംഘമാണ് വെട്ടിയതെന്ന് അറിയുന്നു. സാരമായി പരിക്കേറ്റ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടെന്ന് പറയാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു

