അമ്പത്തി രണ്ട് കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകളെത്തിച്ച് രിഫായി നഗർ സുന്നീ സെന്റർ

പുത്തിഗെ :- യൂണിറ്റ് പരിധിയിലെ മഹല്ലിൽ പെട്ട പ്രയാസം നേരിടുന്ന അമ്പത്തിരണ്ട് കുടുംബങ്ങൾക്ക് റമസാൻ – പെരുന്നാൾ വിഭവങ്ങളടങ്ങുന്ന ഭക്ഷ്യക്കിറ്റുകൾ വീടുകളിലെത്തിച്ചു രിഫായി നഗർ സുന്നീ സെന്റർ പ്രവർത്തകർ മാതൃകയായി.
കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യുണിറ്റ് കമ്മിറ്റികൾ സംയുക്തമായി നടത്തിയ റിലീഫ് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടന കർമ്മം കാസറഗോഡ് സോൺ പ്രസിഡണ്ട് കൂടിയായ രിഫായി നഗർ മഹല്ല് വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുൽ കരീം അൽഹാദി തങ്ങൾ നിർവ്വഹിച്ചു. സുന്നി സംഘടനാ കുടുംബാംഗങ്ങൾക്ക് കീഴിൽ കേരളത്തിലും പുറത്തുമായി നടന്നു വരുന്ന സമാനമായ സാന്ത്വന പ്രവർത്തനങ്ങൾ ലക്ഷക്കണക്കിന് നിർദ്ധനരും നിരാലംബരുമായ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാവങ്ങളുടെ കണ്ണീരൊപ്പുന്ന ഇത്തരം കർമ്മങ്ങൾ ഏറെ ശ്ലാഘനീയവും റമസാനിലാകുമ്പോൾ പതിന്മടങ്ങു പുണ്യമേറിയതുമാണെന്നും അദ്ദേഹം ഉണർത്തി. അവകാശികളെ കണ്ടെത്തി അവരുടെ വീടുകളിൽ വിഭവങ്ങൾ എത്തിച്ചു കൊടുക്കുന്ന ഈ യൂണിറ്റ് പ്രവർത്തകരുടെ മനസ്ഥിതിയെ മുക്തകണ്ഠം പ്രശംസിക്കുന്നതായും തങ്ങൾ പറഞ്ഞു. രിഫായി നഗർ സുന്നീ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് സി എൻ അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷം വഹിച്ചു.മഹല്ല് ഖത്തീബ് അബ്ദുല്ല സഖാഫി എരുമാട്, ഷഫീഖ് സഅദി ഉളുവാർ, കെ എസ് അബ്ബാസ് ഹാജി,ഉവൈസ് നിസാമി മലപ്പുറം, കെ എസ് യൂസുഫ് ഹാജി, ബഷീർ പുളിക്കൂർ, അബ്ദുൽ ഹമീദ് സഖാഫി വികാസ് നഗർ, ഉമർ മദനി കനിയാല, കന്തൽ സൂപ്പി മദനി, ആരിഫ് സി എൻ, ഫായിസ് അബ്ദുല്ല കെ, ജുനൈദ് സി എച്ച്, മുഹമ്മദ് സുഹൈൽ, മൂസ കുണ്ടാർ സംസാരിച്ചു.

