KSDLIVENEWS

Real news for everyone

ദില്ലി സംഘര്‍ഷത്തില്‍ ബിജെപി എഎപി പോര് ; സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയെന്ന് എഎപി

SHARE THIS ON

ദില്ലി: ദില്ലി സംഘര്‍ഷത്തില്‍ ബിജെപി (BJP) എഎപി (AAP) പോര്. സംഘര്‍ഷത്തിന് പിന്നില്‍ ബംഗ്ലാദേശികളും റോഹിഗ്യകളുമാണെന്നും ഇവര്‍ക്ക് സംരക്ഷണം ഒരുക്കുന്നത് എഎപിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. എന്നാല്‍ സംഘര്‍ഷം ഉണ്ടാക്കിയത് ബിജെപിയാണെന്ന് എഎപി ആരോപിച്ചു. ബിജെപി നടത്തുന്ന ശോഭായാത്രകളില്‍ മാത്രമാണ് സംഘര്‍ഷമെന്നും എഎപി യുടെ മറുപടി.

ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കേസില്‍ ഇതുവരെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ 23 പേര്‍ അറസ്റ്റിലായി. ഇതില്‍ പന്ത്രണ്ട് പേരെ ജുഡിഷ്യല്‍ കസ്റ്റഡിയിലും രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലും വിട്ടു. കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് പറയുന്ന അന്‍സറിനെയും മറ്റൊരു പ്രതി അമനെയുമാണ് ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇവരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. സംഘര്‍ഷത്തിന്‍്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ ജാഗ്രത നിര്‍ദ്ദേശം തുടരുകയാണ്.

അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗുഢാലോചനയുണ്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ശോഭാ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചെന്നാണ് കണ്ടെത്തല്‍. കലാപം, കൊലപാതക ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം ചുമത്തിയിട്ടുണ്ട്. ഒരു പൊലീസുകാരന് വെടിയേറ്റെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ ശോഭായാത്രക്കായി പുറത്തുനിന്ന് എത്തി ചിലര്‍ സംഘര്‍ഷമുണ്ടാക്കിയെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും പരിശോധിച്ച്‌ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!