KSDLIVENEWS

Real news for everyone

സിഗ്നല്‍ തെറ്റിച്ച കെഎസ്ആർടിസി ബസിടിച്ച്‌ വീട്ടമ്മ മരിച്ചു; ബസ് നിർത്താതെ പോയി

SHARE THIS ON

പാലക്കാട് ∙ വാളയാർ–വടക്കഞ്ചേരി ദേശീയപാതയിൽ കണ്ണനൂരിൽ സിഗ്നൽ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണാടി പാങ്ങോട് ചെല്ലമ്മ (77) ആണു മരിച്ചത്. ഇന്നു രാവിലെ 9.15നാണു അപകടം. ചെല്ലമ്മയെ ഇടിച്ച ശേഷം നിർത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞിട്ടു.

ബസ് അമിത വേഗത്തിലായിരുന്നുവെന്നു നാട്ടുകാർ ആരോപിച്ചു. ചെല്ലമ്മയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ബസ് ഡ്രൈവറെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!