KSDLIVENEWS

Real news for everyone

വാഹന ദുരുപയോഗം; യൂണിയന്‍ നേതാവ് എം.ജി.സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴയിട്ട് കെഎസ്ഇബി.

SHARE THIS ON

തിരുവനന്തപുരം: കെഎസ്ഇബിയില്‍ വിലക്ക് ലംഘിച്ച് സമരം ചെയ്തതിന് നടപടി നേരിട്ട യൂണിയന്‍ നേതാവിന് വന്‍ തുക പിഴയിട്ടു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ എം.ജി.സുരേഷ് കുമാറിനാണ് കെ.എസ്.ഇ.ബി 6,72,560 രൂപ പിഴയിട്ടിരിക്കുന്നത്. അനധികൃതമായി കെസ്ഇബിയുടെ വാഹനം ഉപയോഗിച്ചതിനാണ് നടപടി. കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോകാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.


മുന്‍ വൈദ്യുതി മന്ത്രി എം.എം.മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സമയത്ത് സുരേഷ് കുമാര്‍ കെസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം. 19-ാം തിയതിയാണ് ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോക് സുരേഷിനോട് പിഴ അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിറക്കിയത്.

അതേ സമയം കെഎസ്ഇബിയിലെ സമരവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന സമവായ ചര്‍ച്ചയില്‍ പ്രതികാര നടപടികള്‍ കൈക്കൊള്ളരുതെന്ന് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് ഒരു ദിവസം മുമ്പാണ് പിഴ അടയക്കാനുള്ള ഉത്തരവ് ചെയര്‍മാന്‍ ഇറക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!