നിര്‍ത്തിയിട്ട തടി ലോറിയില്‍ ബൈക്ക് ഇടിച്ചു; സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ട് പേര് മരിച്ചു

പെരുമ്പാവൂര്‍: പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തില്‍ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേര് മരിച്ചു. പെരുമ്പാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത്, വളയന്‍ചിറങ്ങര പി.വി പ്രിസ്റ്റേഴ്സ് ജീവനക്കാരന് വിമല്‍ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. പുല്ലുവഴി എംസി റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു.ലോറിയില്‍ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാതിരുന്നതാണ് അപകട കാരണം.
മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

