കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; അഞ്ചു യാത്രക്കാരില്‍ നിന്ന് പിടികൂടിയത് രണ്ടര കിലോ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി. അഞ്ചു യാത്രക്കാരില്‍ നിന്നായി രണ്ടര കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഈ അഞ്ച് യാത്രക്കാരെയും അവരെ കൂട്ടിക്കൊണ്ടു പോവാനെത്തിയ ഏഴ് പേരെയും പൊലീസ് പിടികൂടി. നാലു കാറുകളും പിടിച്ചെടുത്തു. കാലില്‍ വച്ചുകെട്ടിയ നിലയിലും ലഗേജില്‍ ഒളിപ്പിച്ച നിലയിലുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നാണ് പൊലീസ് സ്വര്‍ണം പിടിച്ചത്.
കാസര്‍കോട് വന്‍ ലഹരിമരുന്ന് വേട്ട
200 ഗ്രാം എംഡിഎംഎയുമായി നാലുപേരെ കാസര്‍കോട് എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് പിടികൂടി. കാസര്‍കോട് സ്വദേശികളായ സെമീര്‍, ഷെയ്ക്ക് , അബ്ദുല്‍ നൗഷാദ്, ഷാഫി, ദക്ഷിണ കന്നഡ ബണ്ട്വാള്‍ സ്വദേശി അബൂബക്കര്‍ സിദ്ദിക്ക് എന്നിവരാണ് ആദൂര്‍ കുണ്ടാറില്‍വച്ച് പിടിയിലായത്. വിപണിയില്‍ പത്തുലക്ഷത്തിലേറെ രൂപ വിലവരുന്ന ലഹരിമരുന്നാണിത്.

