അര്ജ്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും കൊടും ക്രിമിനലുകളെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍്റ് എസ്.സതീഷ്

കൊല്ലം: അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന സംഘങ്ങള്‍ കൊടും ക്രിമിനലുകളാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് (DYFI Against Adjunct Ayangi and akash thilankeri). ഇവരാരും ഡിവൈഎഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ പോലുമല്ല. സമൂഹ മാധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകള്‍ പ്രചരിപ്പിച്ച് തങ്ങള്‍ ഡിവൈഎഫ്ഐയാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. ഇവരെ തള്ളി പറയാന്‍ സംഘടന നേരത്തെ തന്നെ തയ്യാറായതാണെന്നും സജീഷ് പറഞ്ഞു.
പി.ജയരാജന്റെ പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ആകാശ് തില്ലങ്കേരി, അര്ജ്ജുന് ആയങ്കി എന്നീ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ പ്രവര്‍ത്തനമെന്ന് ഡിവെഎഫ്ഐ നേതാവ് മനു സി വര്‍ഗ്ഗീസ് വ്യക്തമാക്കിയിരുന്നു. പി ജയരാജന് തന്നെ തള്ളിപ്പറഞ്ഞിട്ടും പിന്നെയും പുകഴ്ത്തലുമായി എത്തുന്ന ഈ ക്വട്ടേഷന്‍ സംഘങ്ങളുടെ മനോനിലയ്ക്ക് തകരാറുണ്ട് എന്നായിരുന്നു എംവി ജയരാജന്റെ പ്രതികരണം.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗവും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ മനു തോമസ് അര്ജ്ജുന് ആയങ്കി ആകാശ് തില്ലങ്കേരി എന്നിവരുടെ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കണ്ണൂരില്‍ ശക്തമായ പ്രചാരണം നടത്തിയ യുവ നേതാവാണ്. മനു പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്ന ആളാണെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ ഡിവൈഎഫ്ഐ ഈ സംഘങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി. ആഎസ്എസ് ക്രിമില്‍ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരും. പി ജയരാജന്റെ പ്രതിഛായ തെറ്റായി ഉപയോഗിച്ച് വളരാന്‍ ശ്രമിക്കുകയാണ് ഇവരെന്നും സംഘടന വ്യക്തമാക്കി.
പി.ജയരാജന് തള്ളിപ്പറഞ്ഞിട്ടും പിന്തുണയുമായി എത്തുന്ന ഈ ക്വട്ടേഷന്‍ സംഘത്തിന്റെ മനോനിലയ്ക്ക് തകരാറുണ്ടെന്ന് ജില്ലാ സെക്രട്ടറി വിമര്‍ശിച്ചു. തന്നെ പുകഴ്ത്തുന്നത് അറിഞ്ഞില്ല എന്നുപറഞ്ഞ് പി ജയരാജന് വിവാദങ്ങളില്‍ നിന്ന് വിട്ടുനിന്നു. സംഗതി പന്തിയല്ലെന്ന് ബോധ്യമായതോടെ കാണിച്ചുതരാം എന്ന ഭീഷണിയുടെ സ്വരം ഉപേക്ഷിച്ച് അര്ജ്ജുന് ആയങ്കി ഫേസ്ബുക്ക് പോസ്റ്റിട്ടു. തന്നെ ആജീവനാന്തം കുറ്റവാളിയെന്ന് ചാപ്പയടിക്കുന്നത് ശരിയാണോ എന്നും കുറ്റകൃത്യത്തില്‍ തന്നെ തളച്ചിടുക അല്ലല്ലോ വേണ്ടതെന്നും ആയങ്കി ഡിവൈഎഫ്ഐയോട് ചോദിക്കുന്നു.

