KSDLIVENEWS

Real news for everyone

കെ റെയില്‍ സംവാദം; സര്‍ക്കാരിന്‍റെ എല്ലാ വാദങ്ങളും പൊളിഞ്ഞെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

SHARE THIS ON

മലപ്പുറം: സംവാദത്തോടെ കെ റെയിലില്‍ (K Rail) സര്‍ക്കാരിന്‍്റെ എല്ലാ വാദങ്ങളും പൊളിഞ്ഞെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. കോടിയേരിയുടെ പ്രസ്താവന കേട്ടപ്പോള്‍ കിട്ടാത്ത മുന്തിരി പുളിക്കും ഇന്നാണ് തോന്നിയതെന്നും പി എം എ സലാം വിമര്‍ശിച്ചു. തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ മുസ്ലീം ലീഗിനും പ്രാദേശിക നേതൃത്വത്തിനും യാതൊരു ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ സംവാദം പ്രഹസനമാണെന്ന് ഇ ശ്രീധരനും വിമര്‍ശിച്ചു. കെ റെയില്‍ സംവാദത്തില്‍ എതിര്‍ക്കുന്നവരുടെ പാനലിലുള്ള അലോക് വര്‍മ്മ ഉള്‍പ്പടെ പിന്മാറാന്‍ പാടില്ലായിരുന്നു. ഏത് സാഹചര്യത്തിലായാലും എതിര്‍വാദം വേദിയില്‍ ഉയര്‍ത്തണമായിരുന്നു. അതേസമയം സംവാദം കൊണ്ട് സര്‍ക്കാര്‍ തീരുമാനം മാറാന്‍ പോകുന്നില്ലെന്നും സംവാദം പ്രഹസനമാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു. നിലവിലെ പദ്ധതിക്ക് ഈ രീതിയില്‍ അനുമതി കിട്ടില്ലെന്നും നല്ല പദ്ധതി കൊണ്ടു വന്നാല്‍ സഹായിക്കാന്‍ താനും തയ്യാറാണെന്നും ഇ ശ്രീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വേഗതയുടെ കാര്യത്തില്‍ ബ്രോഡ് ഗേേജാണോ സ്റ്റാന്‍ഡേര്‍ഡ് ഗേജാണോ എന്നത് പ്രസക്തമല്ലെന്നാണ് ഇ ശ്രീധരന്റെ നിലപാട്.

അതേസമയം കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദം ഹോട്ടല്‍ താജ് വിവാന്തയില്‍ ആരംഭിച്ചു. റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്‍, സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി ഡോ. കു‍ഞ്ചെറിയ, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ സില്‍വര്‍ലൈനെ അനുകൂലിച്ചും ഡോ ആര്‍ വി ജി മേനോന്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഭാഗത്ത് നിന്നും സംസാരിച്ചു. സില്‍വര്‍ ലൈന്‍ സംവാദത്തില്‍ അതിവേഗപാതയ്ക്ക് പകരം ബദല്‍ മാര്‍ഗം പ്രൊഫ. ആര്‍വിജി മേനോന്‍ അവതരിപ്പിച്ചു. എന്നാല്‍ സില്‍വര്‍ ലൈന്‍ കേരളത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമാണ് എന്ന് മറ്റ് പാനലിസ്റ്റുകള്‍ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!