KSDLIVENEWS

Real news for everyone

മരണരഹസ്യം തേടി ‘എക്സുമേഷൻ; റിഫയുടെ മൃതദേഹത്തിൽ മറഞ്ഞിരിക്കുന്ന ദുരൂഹത

SHARE THIS ON

കോഴിക്കോട്∙ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ പൊലീസിന് ആർഡിഒ അനുമതി നൽകിയതോടെ മരണത്തിനു പിന്നിലെ ദുരൂഹതകൾ അഴിയുമെന്ന പ്രതീക്ഷയിൽ കുടുംബം. വ്ളോഗറും ആൽബം താരവുമായിരുന്ന റിഫ മെഹ്നുവിന്റെ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ പൊലീസിന് കോഴിക്കോട് ആർഡിഒ ചെൽസ സിനി അനുമതി നൽകി. മാർച്ച് ഒന്നിന് പുലർച്ചെയാണ് ദൂബായിലെ ജാഫിലിയയിലെ താമസ സ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ കാര്യമായ പരിശോധനകൾ നടത്തിയിരുന്നില്ല. പുറമേ പരുക്കുകൾ എന്തെങ്കിലും കാണാനുണ്ടോ എന്നുള്ള ഫൊറൻസിക് പരിശോധനയാണ് നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!