കേരളത്തിലെ 140 മണ്ഡലങ്ങളിലും സ്ഥാനാർഥിയാക്കാൻ കൊള്ളാം: ഡോ. ജോയെ പുകഴ്ത്തി മന്ത്രി റിയാസ്

കൊച്ചി ∙ തൃക്കാക്കരയ്ക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണ് ഡോ. ജോ ജോസഫെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജോ ജോസഫിലൂടെ എൽഡിഎഫ് 100 സീറ്റ് തികയ്ക്കും. സ്ഥാനാർഥിയെക്കുറിച്ച് മറ്റൊന്നും പറയാൻ കഴിയാത്തതു കൊണ്ടാണ് സഭയുടെ സ്ഥാനാർഥിയെന്ന വിമർശനവുമായി യുഡിഎഫ് രംഗത്തിറങ്ങിയിരിക്കുന്നെതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സിംഗിളെടുത്തല്ല, സിക്സറടിച്ചുതന്നെ ഇടതുപക്ഷം നിയമസഭയിൽ സെഞ്ചുറി തികയ്ക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.
‘‘ഇപ്പോൾ എൽഡിഎഫിന് 99 എംഎൽഎമാരാണ് ഉള്ളത്. ഇത് സെഞ്ചുറിയാകും. വെറുതെ സിംഗിളെടുത്തല്ല സെഞ്ചുറി നേടുക. സിക്സറടിച്ചുതന്നെ ഇടതുപക്ഷം സെഞ്ചുറി പൂർത്തിയാക്കും. ഇവിടെ എണ്ണയിട്ട യന്ത്രം പോലെയാണ് എൽഡിഎഫിന്റെ പ്രവർത്തനം. അത് മണ്ഡലത്തിൽ ഊർജിതമായി നടക്കുന്നുണ്ട്. ഇതേ പ്രവർത്തനം തുടരും

