KSDLIVENEWS

Real news for everyone

തമിഴ്നാട്ടിൽ ഷവർമ കഴിച്ച് ദേഹസ്വാസ്ഥ്യം; മൂന്ന് കോളജ് വിദ്യാർഥികൾ ആശുപത്രിയിൽ

SHARE THIS ON

തഞ്ചാവൂരിൽ ഷവർമ കഴിച്ചതിനെ തുടർന്ന്​ ദേഹസ്വാസ്ഥ്യം ബാധിച്ച മൂന്ന്​ കോളജ്​ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തഞ്ചാവൂർ ഓരത്തുനാട്​ ഗവ. വെറ്റിനറി മെഡിക്കൽ കോളജിലെ വിദ്യാർഥികളായ കന്യാകുമാരി സ്വദേശി പ്രവീൺ (22), പുതുക്കോട്ട പരിമളേശ്വരൻ (21), ധർമപുരി മണികണ്ഠൻ (22) എന്നിവരാണ്​ തഞ്ചാവൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്​.

ഹോസ്റ്റലിൽ താമസിച്ച്​ പഠിക്കുന്ന ഇവർ വ്യാഴാഴ്ച രാത്രി ഓരത്തുനാട്​ ജംഗ്​ഷനിലെ പെട്രോൾ ബങ്കിന്​ സമീപത്തെ ഫാസ്റ്റ്​ ഫുഡ്​ ഹോട്ടലിൽനിന്ന്​ ചിക്കൻ ഷവർമ കഴിച്ചു. ഹോസ്റ്റലിൽ മടങ്ങിയെത്തിയ മൂവർക്കും ഛർദ്ദിയും മയക്കവും അനുഭവപ്പെട്ടു.

ബോധരഹിതരായ മൂവരെയും മറ്റു ഹോസ്റ്റൽ അന്തേവാസികളാണ്​ ഓരത്തുനാട്​ ഗവ. ആശുപത്രിയിലെത്തിച്ചത്​. പിന്നീട്​ തഞ്ചാവൂർ മെഡിക്കൽ കോളാജ് ആശുപത്രിയിലേക്ക്​ റഫർ ചെയ്തു.സംഭവത്തെ തുടർന്ന്​ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു. പ്രസ്തുത കേന്ദ്രം താൽക്കാലികമായി അടച്ചിടാനും അധികൃതർ ഉത്തരവിട്ടു.ഷവർമ കഴിച്ച്​ കേരളത്തിൽ വിദ്യാർഥിനി മരിച്ച സംഭവത്തെ തുടർന്ന്​ തമിഴ്​നാട്ടിലും ഹോട്ടലുകളിലും മറ്റും പരിശോധനാ നടപടി ഊർജിതപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!