2500 കോടി രൂപയ്ക്ക് കർണാടക മുഖ്യമന്ത്രി സ്ഥാനം; വാഗ്ദാനം ലഭിച്ചെന്ന് ബിജെപി എംഎൽഎ

ബെംഗളൂരു∙ 2500 കോടി രൂപ നൽകിയാൽ മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന വാഗ്ദാനവുമായി ഡൽഹിയിൽ നിന്നെത്തിയ ചിലർ തന്നെ സമീപിച്ചുവെന്ന് കർണാടകയിലെ മുതിർന്ന ബിജെപി എംഎൽഎയും മുൻ കേന്ദ്രമന്ത്രിയുമായ ബസനഗൗഡ പാട്ടീൽ യത്നാലിന്റെ വെളിപ്പെടുത്തൽ. ബെലഗാവി ജില്ലയിലെ രാംദുർഗിൽ പഞ്ചമസാലി സമുദായത്തിന്റെ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായും അടുപ്പമുണ്ടെന്ന് പറഞ്ഞ് ഡൽഹിയിൽ നിന്നെത്തിയ കുറച്ച് ആളുകൾ, മുഖ്യമന്ത്രിയാക്കാമെന്നും അതിനായി 2500 കോടി രൂപ നൽകണമെന്നും എന്നോട് ആവശ്യപ്പെട്ടു. ജെ.പി.നഡ്ഡയെ കാണാൻ എന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞു. പക്ഷേ, ഞാനത് നിരസിച്ചു’

